ഗൗരിയമ്മക്കെതിരായ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ്ജിനെ താക്കീത് ചെയ്യാന്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് സമിതി ശുപാര്‍ശ ചെയ്തു. പി.സി. ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മാര്‍ച്ച് ഏഴിന് പി.സി ജോര്‍ജിനെതിരെ ഗൗരിയമ്മ ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജോര്‍ജിനെ കാണാന്‍ കുഞ്ഞിനേയും കൊണ്ടുവന്ന സ്ത്രീയ്ക്ക് 2000 രൂപ കൊടുത്ത് പറഞ്ഞ് വിട്ടത് താന്‍ ഇടപെട്ടാണെന്നായിരുന്നു ഗൗരിയമ്മ പറഞ്ഞത്.എന്നാല്‍ ഗൗരിയമ്മയുടെ തലക്ക് വല്ല കുഴപ്പം കാണുമെന്നും ടി.വി. തോമസ് എന്നോര്‍ത്താകും തന്റെ പേരു പറഞ്ഞതെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചിരുന്നു.
അതേസമയം സമിതിയുടെ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് വൃത്തികെട്ട നടപടിയാണെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു.
Comments