കേരളത്തില്‍ അടുത്ത മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണാറായി വിജയനാണെന്ന് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും വി.എസിനെ മാറ്റേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം. ന്യൂനപക്ഷ സമുദായങ്ങള്‍ സര്‍ക്കാരില്‍ നിന്നും അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷ സമുദായങ്ങളും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നേറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.സി.പി.എം വിചാരിച്ചാല്‍ അഞ്ചു മിനുട്ടുകള്‍ക്കകം യു.ഡി.എഫ് സര്‍ക്കാരിനെ വീഴ്ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments