കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ രൂപവത്ക്കരണം ഭരണഘടനാ വിരുദ്ധമാണന്ന് ഗുവാഹാട്ടി ഹൈക്കോടതി. തനിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസമിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ നവേന്ദ്ര കുമാര്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി.
1963 ഏപ്രില്‍ ഒന്നിന് കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ രൂപവത്ക്കരിച്ചത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു പ്രമേയത്തിലൂടെയാണ്. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന വി.വിശ്വനാഥനാണ് പ്രമേയത്തില്‍ ഒപ്പുവെച്ചത്. സെക്രട്ടറിയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ് ഇത്. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ അധികാരമുള്ള ഒരു പോലീസ് സേന കേവലം ഒരു പ്രമേയത്തിലൂടെ രൂപവത്കരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി അതിന് നിയമനിര്‍മാണസഭയില്‍ പാസ്സാക്കിയ വകുപ്പ് പ്രകാരം മാത്രമെ സാധുതയുള്ളൂവെന്ന് വ്യക്തമാക്കി.
Comments