സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണവും മറ്റാനുകൂല്യങ്ങളും ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ നല്കേണ്ടിവരുമെന്നു എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ക്രീമിലെയര്‍ പരിധി അന്ന് ആ വിഭാഗത്തിനും ബാധകമായിരിക്കണമെന്നു മാത്രം.
ക്രീമിലെയര്പരിധി വര്‍ധിപ്പിച്ചതില്‍ എന്‍എസ്എസിന് പരാതിയില്ല.സംവരണസമുദായങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ക്രീമിലെയറിന്റെ പേരില്‍ തടസ്സംനില്ക്കേണ്ട എന്ന നിലപാടാണ് എന്‍എസ്എസിനുള്ളത്. ക്രീമിലെയര്‍ വര്‍ധിപ്പിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരുന്ന ഹര്‍ജി പിന്‍വലിക്കാനുള്ള കാരണവും അതാണെന്നും അദ്ദേഹം പറഞ്ഞു
Comments