സംസ്ഥാനത്ത് റോഡുവികസനത്തിന് തടസ്സം നില്‍ക്കുന്നത് തീവ്രവാദികളാണെന്നും വികസനത്തിന്‍െറ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യ നാശത്തിന് ഇടവരുത്തുമെന്നും ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. റോഡിന്‍െറ വീതി 30-40 മീറ്റര്‍ മതിയെന്നാണ് ഇവരുടെ വാദം. 45 മീറ്റര്‍ വീതി പോലും തികയാത്ത അവസ്ഥയാണിപ്പോള്‍. പ്രകൃതിയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചു. ഹരിതകെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ചെലവ് വര്‍ധിക്കുമെങ്കിലും വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരായ നിലപാട് ഗുണം ചെയ്യുമെന്നും അദേഹം പറഞ്ഞു.
Comments