സി.ബി.ഐയുടെ നിയമസാധുത സംരക്ഷിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. സി.ബി.ഐയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയുടെ സാധുത ചോദ്യംചെയ്യപ്പെട്ടത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് ഗൗരവമായി കണ്ട് സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ ബാധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.വിധിന്യായത്തിലെ പിഴവും കുറ്റകരമായ നിയലംഘനവും രണ്ടും രണ്ടായി കാണണം. മാധ്യമചര്‍ച്ചകളുടെ ചുവടുപിടിച്ച് അന്വേഷണം പോകുന്നത് അസ്വസ്ഥയുണ്ടാക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. അഴിമതിയും കുറ്റകൃത്യങ്ങളും തടയുന്നതില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് വിഗ്യാന്‍ഭവനില്‍ സി.ബി.ഐ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Comments