You are Here : Home / എഴുത്തുപുര

പശ്ചിമഘട്ട സംരക്ഷണ പദ്ധതി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പരിഗണിക്കും

Text Size  

Story Dated: Tuesday, November 12, 2013 10:09 hrs UTC

പശ്ചിമഘട്ട സംരക്ഷണ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ഇടക്കാല ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഭേദഗതി ചെയ്തു.മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന കേരളത്തിന്‍്റെ ആവശ്യം പരിഗണിച്ചാണ് ട്രിബ്യൂണലിന്‍്റെ നടപടി. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടും പരിഗണിക്കണമെന്ന ഭേദഗതിയാണ് ട്രിബ്യൂണല്‍ വരുത്തിയത്.ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടാണോ പശ്ചിമഘട്ട സംരക്ഷണത്തിന് നടപ്പാക്കുകയെന്ന് ഹരിത ട്രിബ്യൂണല്‍ കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതായി കാണിച്ച് കേന്ദ്രം ട്രിബ്യൂണലിനെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.