ന്യുഡല്‍ഹി: പശ്ചിമഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കാന് കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടും പരിഗണിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി.കേന്ദ്രം ഈ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നു കേരളം വാദിച്ചു. എന്നാല്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ ഓഫീസ് ഓഫ് മെമ്മോറാണ്ടം അവ്യക്തമാണെന്നും ഈ റിപ്പോര്‍ട്ടിനെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി കാണണമെന്നും ഗോവ ഫൗണ്ടേഷനും വാദിച്ചതോടെയാണ് ഇരു റിപ്പോര്‍ട്ടുകളും കണക്കിലെടുത്ത് അനുമതി നല്‍കാമെന്ന നിര്‍ദേശം ട്രിബ്യൂണല്‍ മുന്നോട്ടു വച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി ഉത്തരവ് അതേ പടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണല്‍. രണ്ടു റിപ്പോര്‍ട്ടിലെയും വസ്തുതകള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തു കൊണ്ട് ട്രിബ്യൂണല്‍ വ്യക്തമാക്കിയത്.
Comments