You are Here : Home / എഴുത്തുപുര

ചോദ്യ പേപ്പര്‍ കേസില്‍ നിന്ന് പ്രൊഫ. ടി.ജെ ജോസഫിനെ കുറ്റവിമുക്തനാക്കി

Text Size  

Story Dated: Wednesday, November 13, 2013 10:00 hrs UTC

വിവാദ ചോദ്യ പേപ്പര്‍ കേസില്‍ നിന്ന് പ്രൊഫ. ടി.ജെ ജോസഫിനെ കുറ്റവിമുക്തനാക്കി.മതസ്പര്‍ധ വര്‍ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന പരാതിയെ തുടര്‍ന്ന് തൊടുപുഴ പോലീസാണ് ടി.ജെ.ജോസഫിനെതിരെ കേസെടുത്തത്. ഈ കേസിന്റെ വിചാരണ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് കേസില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കണമെന്ന് കാണിച്ച് ടി.ജെ. ജോസഫ് കോടതിയെ സമീപിച്ചത്. ടി.ജെ ജോസഫ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. തൊടുപുഴ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ടി.ജെ ജോസഫിനെ കുറ്റവിമുക്തനാക്കിയത്.മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ യാതൊന്നും തന്റെ ചോദ്യപേപ്പറിലില്ലായിരുന്നെന്നും ജോസഫ് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ജോസഫിനെ കുറ്റവിമുക്തനാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.