ന്യൂഡല്‍ഹി:വിവാദ പരാമര്‍ശത്തില്‍ സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചു.വാതുവെപ്പ് നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം നടത്തിയത്. നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ഥം നിയമങ്ങള്‍ ഉണ്ടാക്കേണ്ട എന്നല്ല. ബലാത്സംഗം തടയാന്‍ പറ്റാത്തതാണെങ്കില്‍ വെറുതെ അത് ആസ്വദിക്കൂ എന്ന് പറയുന്നതുപോലെ യുക്തിഹീനമാണതെന്നാണ് ഉദ്ദേശിച്ചതെന്ന് ഖേദപ്രകടനത്തില്‍ സിന്‍ഹ വിശദീകരിച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് രഞ്ജിത് സിന്‍ഹയില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണം.സി.ബി.ഐ. ഡയറക്ടറുടെ പരാമര്‍ശം ഉത്തരാവാദിത്വമില്ലായ്മയും സ്ത്രീകളുടെ പ്രശ്നങ്ങളോട് വിമുഖത പ്രകടിപ്പിക്കുന്നതുമാണെന്ന് വനിതാ കമ്മീഷന് ആരോപിച്ചു. ഡയറക്ടറുടെ മറുപടി പരിശോധിച്ചശേഷം അദ്ദേഹത്തെ പിരിച്ചുവിടണമെന്ന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്ന കാര്യം പരിശോധിക്കുമെന്നും കമ്മീഷന് പറഞ്ഞു.
Comments