ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅദനി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചികിത്സക്കായി മദനിയെ മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആരോഗ്യം പുനസ്ഥാപിച്ചശേഷം വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.
ചികിത്സാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കണമെന്നും കണ്ണിന്റെ ശസ്ത്രക്രിയ നടത്തിയശേഷം ആരോഗ്യം മെച്ചപ്പെടുന്നത് വരെ ചികിത്സ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.മണിപ്പാല്‍ ആസ്പത്രിയെകൂടാതെ വിക്ടോറിയ ആസ്പത്രിയിലും പ്രവേശിപ്പിക്കാം. ഉറ്റബന്ധുക്കള്‍ക്ക് ആസ്പത്രിയില്‍ മദനിയെ സന്ദര്‍ശിക്കാനും കോടതി അനുമതി നല്കി.
Comments