പത്തനംതിട്ട ജില്ലയിലെ ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്കി.ഉപാധികളോടെയാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്. 2000 കോടി രൂപ മുതല്മുക്കില് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെജിഎസ് ഗ്രൂപ്പാണ് ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ഇത് സംബന്ധിച്ച് വനം-പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജനാണ് ഉപാധികളോടെ അനുമതി നല്‍കിയിരിക്കുന്നത്. എട്ടു മാസങ്ങള്‍ക്കു ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്.
Comments