മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 324 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍വകലാശാലയിലെ മോണിറ്ററിങ് സെല്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. പ്രാഥമിക റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഡോ. എ.വി ജോര്‍ജിന് സമര്‍പ്പിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് ജീവനക്കാര്‍ യഥാര്‍ഥ ഉത്തരവാദികളല്ളെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുന$പരീക്ഷ നടത്താനും ശിപാര്‍ശയുണ്ട്.സംഭവത്തില്‍ പരീക്ഷാകേന്ദ്രത്തില്‍നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയിലെ മോണിറ്ററിങ് സെല്ലില്‍ എത്തിച്ച ചന്ദ്രന് എന്ന സെക്കന്‍ഡ് ഗ്രേഡ് അസിസ്റ്റന്റിനെയും മൂല്യനിര്‍ണയ ക്യാമ്പിന്‍െറ ചുമതലയുള്ള ഉണ്ണികൃഷ്ണ വാര്യരെയും സസ്പെന്റ് ചെയ്ത് വി.സി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ.വി നാരായണകുറുപ്പ്, പ്രഫ. ബി. സുശീലന് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ഉത്തരക്കടലാസ് ഏറ്റുവാങ്ങാനും സൂക്ഷിക്കാനും മൂല്യനിര്‍ണയ ക്യാമ്പിലേക്ക് കൈമാറാനും ഉത്തരവാദപ്പെട്ട മോണിറ്ററിങ് സെല്ലിലെ ആര്‍ക്കെതിരെയും നടപടിയെടുക്കാതെ നിരപരാധികളെ ബലിയാടാക്കുകയാണ് ചെയ്തതെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിച്ചിരുന്നു.
Comments