You are Here : Home / എഴുത്തുപുര

കോട്ടയത്ത് ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു

Text Size  

Story Dated: Monday, November 25, 2013 08:24 hrs UTC

 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ആരംഭിച്ചു. രാവിലെ ഒമ്പതു മണിക്ക് തന്നെ വേദിയിലത്തെിയ മുഖ്യമന്ത്രി ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം പരാതികള്‍ സ്വീകരിച്ചു തുടങ്ങി. ഓണ്‍ലൈനായി ലഭിച്ച 1762 അപേക്ഷകളില്‍ 256 എണ്ണമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 256 അപേക്ഷകളില്‍ 215 എണ്ണം ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനാണ്. ബാക്കി അപേക്ഷകളില്‍ വകുപ്പ് തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. കൂടാതെ അപേക്ഷകര്‍ നേരിട്ട് നല്‍കുന്ന പരാതികളില്‍ അപ്പോള്‍ത്തന്നെ തീര്‍പ്പു കല്‍പിക്കും. ജനപ്രതിനിധികള്‍ നല്‍കുന്ന പരാതികളില്‍ അന്വേഷണ ശേഷം വേണ്ട നടപടികള്‍ കൈക്കൊള്ളും. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് 20 കൗണ്ടറുകള്‍ കൂടി തുറന്നിട്ടുണ്ട്.
അതേസമയം വേദിക്ക് സമീപം ഇടതുമുന്നണിയുടെ ഉപരോധം നടക്കുന്നതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 1700ഓളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.