എല്ലാ വന്യജീവി സങ്കേതങ്ങളിലും രാത്രിയാത്ര നിരോധിക്കണമെന്നും വന്യജീവി സങ്കേതങ്ങളിലൂടെ പുതിയ റോഡുകള്‍ നിര്‍മിക്കരുതെന്നും ദേശീയ വന്യജീവി ബോര്‍ഡ്, വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.
വാഹനങ്ങളിടിച്ച് മൃഗങ്ങള്‍ കൊല്ലപ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വന്യജീവി സങ്കേതങ്ങളിലൂടെയുള്ള ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ വന്യജീവി ബോര്‍ഡ് വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളിലും നിരോധവും നിയന്ത്രണവും ബാധകമാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
വന്യജീവി സങ്കേതങ്ങളില്‍ പുതിയ റോഡുകള്‍ക്ക് അനുമതി നല്‍കരുത്, നിലവിലുള്ള റോഡുകളുടെ വീതി കൂട്ടരുത് എന്നിവ മറ്റു പ്രധാന ശുപാര്‍ശകളാണ്. വനമേഖലയിലൂടെ കടന്നുപോകുന്ന റോഡുകളില്‍ രാത്രികാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തരുതെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
Comments