രാജ്യത്ത് 278 പുതിയ സര്‍വകലാശാലകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അശോക് താക്കൂര്‍. ബംഗളൂരുവില്‍ ചേര്‍ന്ന കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍(റുസ) സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്. പുതുതായി അനുവദിക്കുന്ന 388 കോളജുകളില്‍ ചിലത് പിന്നീട് സര്‍വകലാശാലകളായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
12ാം പദ്ധതിയില്‍ റുസ പദ്ധതിക്കായി 22500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് പദ്ധതി പ്രകാരം കൂടുതല്‍ തുക അനുവദിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പല്ലം രാജു വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments