You are Here : Home / എഴുത്തുപുര

ഇരുമ്പയിര് ഖനനം: എളമരം കരീമിന്‍െറ ബന്ധു പണം കൈപറ്റിയെന്ന് ആരോപണം

Text Size  

Story Dated: Tuesday, November 26, 2013 09:16 hrs UTC

 

ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കാന്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്‍്റെ ബന്ധു എം.എസ്.പി.എല്‍ കമ്പനി അഞ്ചു കോടി രൂപ കോഴ നല്‍കിയതായി വെളിപ്പെടുത്തല്‍. കരീമിന്‍െറ ബന്ധുവായ നൗഷാദിന്‍റെ ഡ്രൈവര്‍ സുബൈറാണ്  ഇക്കാര്യം വെളിപ്പെടുത്തിയത്ത്.
 
നൗഷാദ് കരീമിന്‍െറ ബിനാമിയാണെന്നും തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ എം.എസ്.പി.എല്ലുമായി അഞ്ച് കോടി രൂപയുടെ ഇടപാട് നടന്നതായും സുബൈര്‍ ആരോപിച്ചു.
 
കരീം വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത്. ഭരണം മാറിയാല്‍ പി. കെ കുഞ്ഞാലിക്കുട്ടിയാകും വ്യവസായ മന്ത്രി സ്ഥാനത്ത് എത്തുകയെന്നും അദ്ദഹേം എല്ലാ സഹായങ്ങളും ചെയ്തുതരുമെന്നും നൗഷാദ് അവകാശപ്പെട്ടിരുന്നതായും സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.