മിമിക്രി കലാകാരനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ കാമുകി അറസ്റ്റില്‍. കോട്ടയം എസ്.എച്ച് മൗണ്ടില്‍ ഹോം നഴ്സിങ് സ്ഥാപനം നടത്തുന്ന ചങ്ങനാശ്ശേരി കടമാഞ്ചിറ സ്വദേശി ശ്രീകലയെ (43) പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്തിയ മൂന്നംഗം ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായി. യുവാവിന്‍്റെ കൈയ്യും കാലും തല്ലിയൊടിക്കാനായി 25,000 രൂപയുടെ ക്വട്ടേഷനാണ് യുവതി നല്‍കിയിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ശ്രീകലയുടെ സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ കെട്ടിയിട്ട ശേഷം മര്‍ദിക്കുകയായിരുന്നു. ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പില്‍ ലെനീഷ് (31)ആണ് ക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി പാമ്പാടി ആനത്താഴത്തിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
Comments