ദേശീയ റെക്കോഡിനെ വെല്ലുന്ന 15 പ്രകടനം ഉള്‍പ്പെടെ ഒമ്പത് മീറ്റ്റെക്കോഡ് കൂടി പിറന്ന 57ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാംദിനത്തെ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ജേതാക്കളായ പാലക്കാടിനെ പിന്തള്ളി ആതിഥേയരായ എറണാകുളം മുന്നില്‍. സ്കൂളുകളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുമെന്ന് ഏറക്കുറെ ഉറപ്പിച്ചു. തിരശ്ശീല വീഴാന്‍ ഒരുദിനം മാത്രം ശേഷിക്കെ സ്വന്തം മണ്ണില്‍വെച്ച് പാലക്കാടിന്‍െറ കൈയില്‍നിന്ന് എറണാകുളം കിരീടം തിരിച്ചു പിടിച്ചു .
മൂന്നാംദിനം 11 സ്വര്‍ണമെഡല്‍ നേടിയാണ് എറണാകുളം കിരീടത്തിലേക്ക് കുതിച്ചത്. 20 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവുമുള്‍പ്പെടെ 222 പോയന്റാണ് എറണാകുളത്തിന്‍െറ അക്കൗണ്ടിലുള്ളത്. 23 സ്വര്‍ണവും 10 വെള്ളിയും 21 വെങ്കലവുമുള്‍പ്പെടെ 197 പോയന്റുമായാണ് പാലക്കാട് രണ്ടാംസ്ഥാനത്തുള്ളത്. കോഴിക്കോട് മൂന്നാംസ്ഥാനത്തുണ്ട്.
Comments