ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ലെഹര്‍ ചുഴലിക്കാറ്റ് ആന്ധ്ര തീരത്തോടടുക്കുന്നു. മച്ചിലിപട്ടണത്തിന് തെക്കുകിഴക്കായാണ് കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലൂടെ ആന്ധ്ര തീരത്ത് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കണക്കാക്കുന്നത്.
കാറ്റ് കരയിലേക്ക് കടക്കുന്നതോടെ താഴ്ന്ന പ്രദേശങ്ങളായ വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം, കൃഷ്ണ ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ കാറ്റു വീശും. ചുഴലിക്കാറ്റിനത്തെുടര്‍ന്ന് കനത്ത മഴയും ഉണ്ടായേക്കാം.
ബുധനാഴ്ച വൈകുന്നേരം മുതല്‍ ആന്ധ്ര, ഒഡിഷ തീരങ്ങളില്‍ 45-65 കി.മീറ്റര്‍ വേഗത്തില്‍ വീശിത്തുടങ്ങുന്ന കാറ്റ് പതിയെ 170-180 കി.മീറ്റര്‍ വേഗതയിലത്തെുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
Comments