ബുദ്ധന്‍ ജീവിച്ചത് ബി.സി ആറാം നൂറ്റാണ്ടിലെന്ന് സൂചന നല്‍കുന്ന, മരത്തില്‍ തീര്‍ത്ത ശ്രീകോവില്‍ കണ്ടത്തെി. ഗൗതമ ബുദ്ധന്‍െറ ജന്മസ്ഥലമായ ലുംബിനിയിലെ മായാദേവി ക്ഷേത്രത്തിനടിയില്‍ നിന്നാണ് ബുദ്ധമതത്തിന്‍െറ ആരാധനാ രീതിയിലെ ശ്രീകോവില്‍ പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തത്.
ഇഷ്ടികയില്‍ നിര്‍മിച്ച ക്ഷേത്രത്തിനുള്ളിലാണ് മരത്തിന്‍െറ ശ്രീകോവിലുണ്ടായിരുന്നത്. ബുദ്ധന്‍െറ ജനനം ബി.സി നാലാം നൂറ്റാണ്ടിലാണെന്ന ചരിത്രകാരന്മാരുടെ നിഗമനം തെറ്റിക്കുന്നതാണ് പുതിയ കണ്ടുപിടിത്തം.
ബുദ്ധനായി മാറിയ സിദ്ധാര്‍ഥന്‍െറ അമ്മയായ മായാദേവിയുടെ പേരിലുള്ള ക്ഷേത്രത്തിലാണ് ബ്രിട്ടനിലെ ഡര്‍ഹാം സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകനായ റോബിന്‍ കോണിങ്ഹാമിന്‍െറ നേതൃത്വത്തില്‍ ഗവേഷണം നടത്തിയത്.
Comments