You are Here : Home / എഴുത്തുപുര

ഗ്രാമസഭകള്‍ സജീവമാക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, November 29, 2013 07:32 hrs UTC

കാസര്‍ഗോഡ് ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വിദ്യാനഗര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ തുടങ്ങി. കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമസഭകള്‍ സജീവമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സഹായം വേണ്ടത്രയായില്ലെന്ന് സര്‍ക്കാറിനറിയാം. അര്‍ഹതപ്പെട്ടവര്‍ സഹായ പദ്ധതികളില്‍ നിന്ന് പുറത്തായെങ്കില്‍ ഇനിയും പരിഗണിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.പി.മോഹനന്‍, എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ്, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് അരയിയിലെ കുട്ടിയുടെ ഭാര്യ നാരായണിയുടെ പരാതിയാണ് 9.30ന് നേരത്തെ തയ്യറാക്കിയ പട്ടികയില്‍ നിന്ന് ആദ്യം സ്വീകരിച്ചത്. ഇവര്‍ക്ക് സാമ്പത്തിക സഹായവും കാഞ്ഞങ്ങാട് നഗരത്തില്‍ പെട്ടിക്കടയും അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആകെ ലഭിച്ച 6,908   അപേക്ഷകളില്‍   301 അപേക്ഷകളാണ് മുഖ്യമന്ത്രി നേരിട്ടു പരിഗണിക്കുന്നത്. ജനസമ്പര്‍ക്ക പരിപാടിയിലേക്കു പ്രതിഷേധവുമായെത്തിയ സിപിഎം പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.