ടി പി ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചതിന് തെളിവില്ലെന്ന് ജയില്‍ ഡിപിജിയുടെ റിപ്പോര്‍ട്ട്.ഫേസ്ബുക്ക് ഉപയോഗിച്ചു എന്നതിന് വസ്തുതാപരമായ തെളിവില്ല. ഇതിന് വേണമെങ്കില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താവുന്നതാണ്. ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ചു എന്നതിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ലഭിച്ചത്.നാല് തവണ ജയിലിനുള്ളില്‍ റെയ്ഡ് നടത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. തെരച്ചിലില്‍ 12 ബാറ്ററികളും എട്ട് ചാര്‍ജ്ജറുകളും മാത്രമാണ് കിട്ടിയത്. വാര്‍ത്ത വിവാദമായതിനെ തുടര്‍ന്നാണ് ജയിലില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്.കൊടി സുനിയും കിര്‍മാണി മനോജും ഉള്‍പ്പെടെ ആറ് പേരാണ് ഫേസ്ബുക്കില്‍ സജീവമായ പ്രതികള്‍. പ്രതികള്‍ ജയിലില്‍ ബര്‍മുഡയും കൂളിംഗ് ഗ്ലാസും
ഉപയോഗിക്കുന്നുവെന്നും ഫെയ്സ് ബുക്ക് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
Comments