സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്നു ഹൈക്കോടതി. കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനും പ്രത്യേകം ചുമതലകള്‍ നല്‍കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ പാലിക്കപ്പെട്ടിട്ടില്ല. ക്രമസമാധാനത്തില്‍ ശ്രദ്ധിക്കേണ്ടി വരുന്നതിനാല്‍ കേസന്വേഷണത്തില്‍ ശ്രദ്ധയൂന്നാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Comments