You are Here : Home / എഴുത്തുപുര

ഉത്തരവാദി താന്‍; പരാതികളുടെ കെട്ടഴിച്ച് ജയില്‍ ഡി.ജി.പി

Text Size  

Story Dated: Thursday, December 05, 2013 05:34 hrs UTC

കോഴിക്കോട്ടെ ജയിലില്‍ നടന്ന സംഭവങ്ങള്‍ക്ക് ഉത്തരവാദി താന്‍ എന്ന് ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്. കീഴുദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിയും ഇതിന് ഉത്തരവാദികളല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജയിലിനകത്ത് നടന്നു എന്ന് പറയുന്ന ആരോപണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആരെങ്കിലും മനപൂര്‍വം സൈബര്‍ കേസ് ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് സംശയിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.മൊബൈല്‍ ജാമറുകള്‍ ജയിലില്‍ ഫലപ്രദമല്ലെന്നു പറഞ്ഞ അദ്ദേഹം ജയിലില്‍ മൊബൈലുകള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് സമ്മതിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍്റെ കാലത്തും ഇപ്പോഴുമായി 200 റോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, ശരീരത്തിന്‍്റെ രഹസ്യ ഭാഗങ്ങളില്‍ വെക്കുന്ന മൊബൈലുകള്‍ പിടിച്ചെടുക്കാനാവില്ല. മൊബൈലുകള്‍ക്കായുള്ള പരിശോധന എതിര്‍പ്പുമൂലം പരാജയപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്ത ഒരു ജയിലും ഇല്ല. തിഹാര്‍ ജയിലില്‍ നിന്നടക്കം മൊബൈലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.ജയിലുകളില്‍ പ്രതികള്‍ ഏര്‍പ്പെട്ടുവെന്ന് പറയുന്ന ആരോപണങ്ങള്‍ക്ക് ആധികാരികത വേണം. ഫെയ്സ്ബുക്കിലെ ചിത്രങ്ങള്‍ അടക്കമുള്ളവയുടെ ആധികാരികത ശാസ്ത്രീയ തെളിവുകളിലൂടെ പരിശോധിക്കപ്പെടണം. ടി.പി വധക്കേസിന്‍്റെ വിധി വരാനിരിക്കെ അതിന് തൊട്ടു മുമ്പ് ഉണ്ടായിരിക്കുന്ന സംഭവങ്ങള്‍ വിധിയെ സ്വാധീനിക്കാനുള്ള ആരോപണങ്ങള്‍ ആവാമെന്നും ഡി.ജി.പി പറഞ്ഞു. ടി.പി. വധക്കേസില്‍ നിന്ന് ഈ പ്രതികള്‍ രക്ഷപ്പെട്ടാല്‍ പുതിയ കേസില്‍ എങ്കിലും ആറു മാസം ശിക്ഷിക്കപ്പെടാന്‍ വേണ്ടി ഉണ്ടാക്കിയെടുത്തതാവം ഈ ആരോപണങ്ങള്‍ എന്നും ഡി.ജി.പി പറഞ്ഞു.ക്രിമിനല്‍ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലില്‍ ആണ് റിമാന്‍റ് തടവുകാരായ കൊടി സുനി അടക്കമുള്ളവരെ ഇട്ടിരിക്കുന്നത്. ഒരു സെല്ലില്‍ രണ്ട് തടവുകാര്‍ ഉണ്ട്. വിചാരണ തടവുകാര്‍ക്ക് ജയിലില്‍ വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഇല്ല. ബര്‍മുഡ ഇടരുതെന്ന് ജയലില്‍ ഒരു നിയമവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷന്‍ ഒരിക്കല്‍ അവിടെ വന്നപ്പോള്‍ കാമറ കാരണം ടോയ്‌ ലറ്റില്‍ പോവുന്നതിലടക്കം സ്വകാര്യത ഇല്ല എന്ന് തടവുകാര്‍ പരാതി പറഞ്ഞു. ഇതെ തുടര്‍ന്ന് കമ്മീഷന്‍ 22 കാമറ അഴിച്ചുമാറ്റിച്ചു. ഇപ്പോള്‍ 63 കാമറകള്‍ ഉണ്ട്. ഇതിന്‍്റെ കാഴ്ചാ പരിധിയില്‍ വരുന്നതെല്ലാം കാണും. ജയിലുകളില്‍ ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നുണ്ട്. കോഴിക്കോട് 315പേരെ നിയന്ത്രിക്കാന്‍ വെറും 15 പേര്‍ മാത്രമാണുള്ളത്. വ്യാപകമായി ജയിലുദ്യോഗസ്ഥരെ തടവുകാരുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്. മൂന്നു ദിവസമായി മാധ്യമങ്ങള്‍ ആക്രമികയാണ്. ഇനി ഇതിന് തുനിയരുതെന്നും ഡി.ജി.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.