ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കി.ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കോണ്‍ഗ്രസും ബി.ജെ.പിയും മുന്നോട്ടുവെച്ച ഭേദഗതികള്‍ പാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ലോക്പാല്‍ ബില്‍ ഒരു നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പ്രതികരിച്ചു. രാഷ്ട്രീയ കാറ്റ് മാറുന്നതിന്‍െറ സൂചനയാണ് ബില്‍ പാസായതിന് പിന്നിലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു.സി.പി.എം കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ട് സഭ തള്ളി. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം സ്വകാര്യ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ലോക്പാലിന്‍െറ പരിധിയില്‍ കൊണ്ട് വരണമെന്ന ഭേദഗതിയാണ് 19നെതിരെ 151 വോട്ടുകള്‍ക്ക് തള്ളിയത്. ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും.
Comments