സ്ത്രീ പീഡന കേസില്‍ ആരോപണ വിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറയും ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്കും കാണാനില്ല. കേസില്‍ നിര്‍ണായക തെളിവുകളായ ഇവ കൈമാറണമെന്ന് ആരോപണം ഉന്നയിച്ച യുവതിയോടു പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവ കൈവശമില്ലെന്നാണ് ഇപ്പോള്‍ യുവതി പറയുന്നത്.
ജോസ് തെറ്റയില്‍ എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിക്കൊപ്പം ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയിരുന്നില്ല. പക്ഷേ, പിന്നീട് അതു ദൃശ്യമാധ്യമങ്ങളില്‍ വന്നു. ഈ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നു പൊലീസിന്റെ പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇതിന്റെ എഡിറ്റ് ചെയ്യാത്ത സിഡിയും ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്കും യുവതിയോടു പൊലീസ് ആവശ്യപ്പെട്ടു. ഇതു തന്റെ സുഹൃത്തിന്റെ കൈവശമാണെന്നായിരുന്നു യുവതി ആദ്യം പൊലിസിനു മൊഴി നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ ദൃശ്യങ്ങള്‍ കാണാനില്ലെന്നതാണു യുവതി പറയുന്നത്.
Comments