സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലും ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റം ചെയ്യാത്തവരെ ബലിയാടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹ്റിനില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിന് മുന്‍പ് ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സോളാര്‍ കേസിലെ അന്വേഷണം മുന്നോട്ട് പോവുകയാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും. വൈകാതെ സത്യം പുറത്തു വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ലൈംഗികാരോപണ കേസില്‍പെട്ട ജോസ് തെറ്റയില്‍ എംഎല്‍എയുടെ രാജി അദ്ദേഹവും സ്വന്തം പാര്‍ട്ടിയും തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎന്‍ പുരസ്കാരം കേരളത്തിന് കിട്ടിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ജോപ്പന്റെ അറസ്റ്റോടെ സൌരോര്‍ജ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കൂടുതല്‍ വ്യക്തമായതായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. മുഖ്യമന്ത്രി രാജി വച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും വിഎസ് പറഞ്ഞു.
Comments