ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന് വധഭീഷണി. വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സിബിഐ എസ് പി സന്ദീപ് താംഗജിനാണ് കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി വധ ഭീഷണികള്‍ വരുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ സൂചന നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന് കൂടുതല്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ മഹാരാഷ്ട്ര സര്‍ക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിരുന്നു.
കേസില്‍ ജൂലൈ നാലിന് തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അറിയിച്ചു. ജൂലൈ നാലിന് തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഹൈക്കോടതിയില്‍ ഉറപ്പു നല്കിയതാണ്. ആ സമയപരിധി പാലിക്കുംസിന്‍ഹ വ്യക്തമാക്കി. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിനയച്ച കത്തില്‍ സിബിഐ സൂചിപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഗുജറാത്ത് മുന്‍ ആഭ്യന്ത്രമന്ത്രി അമിത് ഷായെയെും സിബിഐ ചോദ്യം ചെയ്‌തേക്കും. ഐ ബി സ്‌പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്രര്‍ കുമാറിന്റെ പേര് സിബിഐ സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രത്തിലുണ്ടായേക്കില്ല.
Comments