സൗദിയില്‍ നിതാഖത് നടപ്പാക്കുന്നതിന്റെ സമയപരിധി നവംബര്‍ നാല് വരെ നീട്ടി. കാലാവധി നീട്ടിയതായുള്ള ഉത്തരവ് സൗദി രാജാവ് പുറപ്പെടുവിച്ചു. ഇന്ത്യാ ഗവണ്‍മെന്റും കേരള സര്‍ക്കാരും സൗദിയിലെ മലയാളികളുടെ കാര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി തീരുമാനം പുനഃപരിശോധിക്കണമെന്ന് സൗദി ഭരണകൂടത്തോട്അഭ്യര്‍ത്ഥിച്ചിരുന്നു. നാല് മാസം കാലാവധി ലഭിച്ചതിനാല്‍ മറ്റു തൊഴിലുകള്‍ തേടാന്‍ തൊഴിലാളികള്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.സൗദി ഭരണകൂടം ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചതില്‍നന്ദിയുണ്ടെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, സംസ്ഥാനപ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, സി.പി.എം നേതാവ് കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ എന്നിവര്‍ അറിയിച്ചു.
Comments