ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് സമ്മര്‍ദ്ദം മൂലമെന്ന് വാതുവെയ്പ്പുകാരന്‍. പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് മൊഴി നല്‍കിയതെന്ന് ജിതേന്ദ്ര ജെയ്ന്‍ സാകേത് കോടതിയില്‍ പറഞ്ഞു.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് രേണു ഭട്ട്‌നാഗറിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ ജിതേന്ദ്ര ജെയിന്‍ ഇങ്ങനെ വെളിപ്പെടുത്തിയത്. ഡിസിപിക്ക് മുന്നില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയാണ് ശ്രീശാന്തിനെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് ജീതു പറഞ്ഞു. അധികാര ദുര്‍വിനിയോഗം നടത്തിയ പോലീസിനെതിരെ നടപടി എടുക്കണമെന്ന് കാട്ടി ഇയാള്‍ കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
Comments