ഗുജറാത്തിലെ ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്ന് സി.ബി.ഐ. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളിയായ പ്രാണേഷ് കുമാറും ഇസ്രത് ജഹാനും തീവ്രവാദികളല്ലെന്നും സി.ബി.ഐ വ്യക്തമാക്കി. ഇസ്രത്തിനും പ്രാണേഷിനും കശ്മീരിലുള്ള ചില വിഘടനവാദികളെ പരിചയം ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും.അതേസമയം, കേസില്‍ പ്രാഥമിക കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. പ്രാണേഷ് ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയോടു സി.ബി.ഐ കൂടുതല്‍ സമയം ചോദിച്ചിരുന്നു.
സംഭവകാലത്ത് അഹമ്മദാബാദില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ജോയിന്റ് ഡയറക്ടറായിരുന്ന രജീന്ദര്‍ കുമാര്‍ സംഭവത്തിനു രണ്ടു ദിവസം മുന്‍പ് ഐ.പി.എസ് ഓഫിസര്‍മാരായ ഡി.ജി. വന്‍സാര, പി.പി. പാണ്ഡെ, മുഖ്യമന്ത്രി നരേന്ദ്ര മോഡി, അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
Comments