സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളെ കാണാതായ കേസില്‍ സംസ്ഥാന സര്‍ക്കാറിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യനെ നേരിട്ടുവിളിച്ചു വരുത്തിയ കോടതി അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണം കടലാസില്‍ മാത്രമേ ഉള്ളൂവെന്നും പോലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതല്ലാതെ കാര്യക്ഷമമായ അന്വേഷണമൊന്നും നടത്തുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. പത്തുദിവസത്തിനുള്ളില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു കോടതി പൊലീസിനു മുന്നറിയിപ്പ് നല്‍കി.
Comments