ദേശീയ തലത്തില്‍ ബി.ജെ.പിക്ക് പ്രചാരണ സമിതി ഉണ്ടാവില്ല. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം സമിതി രൂപീകരിക്കും. സമിതികള്‍ രൂപീകരിക്കാന്‍ രാജ്നാഥ് സിങ്ങിനെയും നരേന്ദ്ര മോഡിയേയും ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ എണ്ണവും അംഗങ്ങളെയും ഇവര്‍ തീരുമാനിക്കും. തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണു തീരുമാനം.ഈ തീരുമാനം ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തിരിച്ചടിയായിരിക്കുകയാണ്.
Comments