താന്‍ അധികാരത്തില്‍ നിന്നും മാറിയാല്‍ അത് സത്യത്തോടുള്ള വഞ്ചനയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ വിഷയത്തില്‍ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ വിവാദത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളാണ്. പത്തുദിവസവും നിയമസഭയില്‍ പറഞ്ഞത് ഒരേ കാര്യങ്ങളാണ്. പ്രതിപക്ഷം രാഷ്ട്രീയ ലാഭം നോക്കുകയാണ്.
ഓഫീസിലെ സിസി ടി വി ദ്യശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്യാന്‍ സാധിക്കും. പരമാവധി പതിനഞ്ചു ദിവസത്തേയ്ക്കു മാത്രമെ അത് റിക്കോര്‍ഡുചെയ്യപ്പെടുകയുള്ളൂ.സത്യത്തോട് അനീതി കാണിച്ചിട്ടില്ല. ഏതു വിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ആളല്ല താന്‍. സത്യം ജയിക്കും.ഒന്നിനെക്കുറിച്ചും ആശങ്കയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാഷ്ട്രീയ നിരാശയില്‍നിന്നുള്ള ഗൂഡാലോചനയാണ് തനിക്കെതിരെ ഉള്ളത്്.ജോപ്പന്റെ അറസ്റ്റോടെയാണ് ഗൂഢാലോചന തുടങ്ങുന്നത്. മാര്‍ച്ച് മൂന്നിന് തന്നെ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂണ്‍ 22ന് എന്നെ കാണുന്നതിന് മുമ്പ് എല്ലാം ചര്‍ച്ച ചെയ്ത് ധാരണയായി. അന്ന് ഇവിടെ ഒരു രാഷ്ട്രീയ സാഹചര്യവുമുണ്ടായിരുന്നില്ല. ആര്‍ക്കും കേസിന്റെ പ്രാധാന്യവുമറിയുമായിരുന്നില്ല. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഡാലോചനയ്ക്കു മുന്നില്‍ മുട്ടുമടക്കില്ല.
കോടതിയില്‍ കൊടുത്ത മൊഴി എങ്ങനെ പുറത്തുവന്നതെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ല. മകനെതിരെവന്ന ആരോപണത്തിന്റെ സത്യാവസ്ഥ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണം. തന്നെക്കൊണ്ട് ശ്രീധരന്‍ നായര്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല.അന്വേഷണത്തില്‍ എല്ലാ സത്യവും പുറത്തുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments