ഡെഡ് ലൈന്‍ അവസാനിച്ചു.ഞാന്‍ യാത്രയാകുന്നു.ഇനി ഒരിക്കലും കാണില്ലെന്ന ആമുഖത്തോടെ വിട.ഒരിക്കല്‍ വാര്‍ത്തകളുടെ വേഗച്ചരടായിരുന്ന ഞാന്‍ കാലത്തിന്‍റെ വേഗത്തില്‍ തോറ്റുപോയി.ഇന്ന് മൊബൈല്‍ ഫോണില്‍ നിങ്ങള്‍ അമര്‍ത്തുന്ന ഓരോ അക്ഷരങ്ങളിലും എനിക്കുള്ള മരണമണിയുണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.എന്‍റെ രണ്ടു വരിയില്‍ സങ്കടവും സന്തോഷവും പങ്കുവച്ചു.എന്നെ കാണുമ്പോഴേ പലരുടെയും മനസ്സില്‍ ആധിയായിരുന്നു.നിങ്ങളുടെ ഒക്കെ സന്തോഷത്തിന്റെയോ ദുഖത്തിന്റെയോ കാരണം ഞാനായിരുന്നു.
എല്ലാത്തിനും നന്ദി.ഇന്ന് ജൂലൈ പതിനാല്.എനിക്ക് ഞാന്‍ തന്നെ ഒരു ചരമക്കുറിപ്പെഴുതുന്നു.ഒരു പക്ഷെ നിയോഗം ഇങ്ങനെ ആയിരിക്കാം.
സാങ്കേതിക വിദ്യ വളര്‍ന്നപ്പോള്‍ ഞാന്‍ തളര്‍ന്നു.എസ്എംഎസും ഓണ്‍ലൈന്‍ മാധ്യമങ്ങളും വേഗത നിര്‍ണയിക്കുന്ന ഈ കാലത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ഞാന്‍ യാത്ര പറയുന്നു.രണ്ടു വാക്ക് മാത്രം.
'വിട'
എന്ന് നിങ്ങളുടെ സ്വന്തം
ടെലഗ്രാം(കമ്പിയില്ലാ കമ്പി)
Comments