നടന് മമ്മൂട്ടിക്ക് സരിതാ നായരുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. മെഗാസ്റ്റാറിന്റെ പണമിടപാടും മറ്റും അന്വേഷണ വിധേയമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടുടീം സോളാറിന്റെ പരിപാടിയില്‍ നടന് മമ്മൂട്ടി പങ്കെടുത്തതുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് പ്രതികരണം. ചടങ്ങില്‍ മന്ത്രി കെ.പി മോഹനന് മമ്മൂട്ടിയെ പൊന്നാടയണിയിക്കുന്ന ചിത്രമാണ് പുറത്തു വന്നത്.മന്ത്രി മോഹനനും ഹൈബി ഈഡന് എം.എല്‍.എയും മേയറും ചടങ്ങില്‍ പങ്കെടുത്തതും അന്വേഷണത്തിന് വിധേയമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ചടങ്ങില്‍ ഹൈബി ഈഡന് എം.എല്‍.എ, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നീ പ്രമുഖര്‍ പങ്കെടുത്ത ചിത്രവും ചാനലുകള്‍ പുറത്തു വട്ടിരുന്നു. ടീം സോളാറിന്റെ ചടങ്ങില്‍ പങ്കെടുത്ത മെഗാസ്റ്റാറിന് സരിത 10 ലക്ഷം രൂപ നല്‍കിയിരുന്നെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു.
Comments