മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ പേരില്‍ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജിവെക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. മാധ്യമങ്ങള്‍ പറയുന്നത് കേട്ട് രാജിക്കില്ല. 'നിങ്ങളുടെ ആവശ്യം രാജിയാണെങ്കില്‍ അക്കാര്യം നടക്കില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരെ കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പി.സി ജോര്‍ജ്ജ് രാജിവെക്കാന്‍ ഒരുങ്ങിയ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പി.സി ജോര്‍ജ് തുടരുന്നതില്‍ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നായിരുന്നു മറുപടി. തന്നെ ഏതായാലും ജോര്‍ജ് രാജിസന്നദ്ധത അറിയിച്ചിട്ടില്ല.തനിക്കെതിരെ പരാതി നല്കിയ കുരുവിളയുടെ പരാതി വന്നപ്പോള്‍ തന്നെ അതില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പിയോട് നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് പരാതി വന്ന ദിവസം തന്നെ തൃക്കാക്കര പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
തന്റെ ബന്ധുവായ ആന്‍ഡ്രൂസും പേഴ്സണല്‍ സ്റ്റാഫ് അംഗം ഡല്ജിത്തും ചേര്‍ന്നാണ് ഒരു കോടിയില്‍ പരം രൂപ തട്ടിയെടുത്തതെന്നാണ് പരാതി തന്നത്.എന്നാല്‍ തനിക്ക് ആന്‍ഡ്രൂസ് എന്നൊരു ബന്ധുവില്ല. ഡല്‍ജിത്ത് എന്നൊരാള്‍ പേഴ്സണല്‍ സ്റ്റാഫിലുമില്ല. ഇക്കാര്യം അന്ന് തന്നെ അദ്ദേഹത്തോട് പറയുകയും പരാതി ഗൗരവമായി അന്വേഷിക്കാന്‍ ഡി.ജി.പിക്ക് നല്‍കുകയുമായിരുന്നു.
Comments