സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ശാലു മേനോന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. സരിതയെ മൂവ്വാറ്റുപുഴ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും മൊഴി രേഖപ്പെടുത്താനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് (ഡി.ജി.പി) ആവശ്യപ്പെട്ടു.
Comments