You are Here : Home / എഴുത്തുപുര

കവിയൂര്‍ കേസ് : സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി

Text Size  

Story Dated: Thursday, July 25, 2013 08:33 hrs UTC

കവിയൂര്‍ കേസില്‍ സി.ബി.ഐക്ക് പ്രത്യേക കോടതിയുടെ രൂക്ഷവിമര്‍ശം.സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി താക്കീത് നല്‍കി. തുടരന്വേഷണ റിപ്പോര്‍ട്ടിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശം. മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിലും അനഘയെ പീഡിപ്പിച്ചത് അച്ഛനാണെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എങ്ങനെ എത്തിച്ചേര്‍ന്നെന്ന് കോടതി ആരാഞ്ഞു. അനഘയുടെ മരണത്തിന് തൊട്ടു മുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ വീട്ടിലേക്ക് ആരും വന്നിട്ടില്ളെന്ന് സി.ബി.ഐ എങ്ങനെ തീര്‍ച്ചപ്പെടുത്തും. ഈ ദിവസങ്ങളില്‍ പൊലീസ് കാവലുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.