ബംഗളൂരു സ്ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈകോടതി 31ലേക്ക് മാറ്റി. പ്രോസിക്യൂഷന് വാദങ്ങള്‍ക്കെതിരെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന മഅ്ദനിയുടെ അഭിഭാഷകരുടെ അപേക്ഷയെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നും ബംഗളൂരു സ്ഫോടന പരമ്പരയിലെ ഒമ്പത് കേസുള്‍പെടെ 57 കേസുകളില്‍ പ്രതിയാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. കൂടാതെ പാക്, ബംഗ്ളാദേശ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
Comments