കാലിക്കറ്റ് സര്‍വകലാശാലയിലെ പാഠപുസ്തകത്തിലെ അല്‍ഖ്വെയ്ദ വക്താവിന്റെ കവിത നിരോധിച്ചു. ബി.എ ഇംഗ്‌ളീഷ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് അല്‍ ഖ്വെയ്ദ വക്താവ് ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത പഠിക്കാനുണ്ടായിരുന്നത്. കണ്ടംപററി ആന്റ് ലിറ്ററേച്ചര്‍ എന്ന ഇംഗ്‌ളീഷ് പുസ്തകത്തിലാണ് അല്‍ റുബായിഷിന്റെ ഓഡ് ടു ദ സീ എന്ന കവിത ഉണ്ടായിരുന്നത്. അല്‍ റുബായിഷ് സൗദി പൗരനാണെന്നും സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് സര്‍വകലാശാലയില്‍ നിന്ന് ശരിയത്ത് നിയമത്തിലാണ് ബിരുദം കരസ്ഥമാക്കിയതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഇവിടെ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയപ്പോഴാണ് അമേരിക്കന്‍ സൈന്യം ഇയാളെ പിടികൂടി ഗ്വാണ്ടനാമോ തടവറയിലടച്ചത്. അഞ്ചു വര്‍ഷം ജയിലിലിട്ടതിനു ശേഷമാണ് ഇയാളെ വിട്ടയച്ചത്.ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാല ഉത്തരവിട്ടു.
Comments