സരിതയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്നത് ഒരു കെട്ട് നുണകളാണെന്ന് സി.ജെ.എം കോടതി. സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട് ഒരു രഹസ്യവും കോടതി സൂക്ഷിക്കുന്നില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.സരിതയുടെ മൊഴിയുടെ വിശദാംശങ്ങളും കോടതി കേട്ടിട്ടില്ല. മാധ്യമങ്ങളില്‍ വന്നതെല്ലാം കെട്ടുകഥകളാണ്. മന്ത്രിമാരുടെ പേരുകളോ ഒന്നും സരിത പറഞ്ഞിട്ടില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഇന്ന് കേസ് പരിഗണിക്കവേ ഇക്കാര്യം പറഞ്ഞത്.
നിയമപരമായി കോടതിക്ക് കുറ്റസമ്മതമൊഴിയല്ലാതെ വേറെയൊന്നും രേഖപ്പെടുത്താനാന്‍ അവകാശമില്ല. കുറ്റസമ്മതമൊഴിയല്ലാതെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അധികാരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനില്ല. കേസ് പരിഗണിക്കവെ ഇന്‍കാമറയായി ഒരു കാര്യം പറയാനുണ്ടെന്ന് കേസിലെ പ്രതി പറയുകയായിരുന്നു. അതനുസരിച്ച് കേട്ടപ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് അവര്‍ പറഞ്ഞത്. അത് കേള്‍ക്കുകമാത്രമാണ് കോടതി കേട്ടത്.സരിതയുടെ പരാതി ജയിലില്‍ പോയി എഴുതിവാങ്ങാന്‍ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി നിരസിച്ചു.
Comments