മഴ മൂലം തകര്‍ന്ന റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ നടന്‍ ജയസൂര്യയും സുഹൃത്തുക്കളും ചേര്‍ന്ന് വഴി നന്നാക്കിയത് പുലിവാലായി.റോഡ് നന്നാക്കിയതിന് ജയസൂര്യയ്‌ക്കെതിരെ കൊച്ചി നഗരസഭ രംഗത്തെത്തി. ജയസൂര്യയുടെ നടപടി നിയമ ലംഘനമാണെന്ന് നഗരസഭ മേയര്‍ ടോണി ചമ്മിണി പറഞ്ഞു.ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും മേയര്‍ ടോണി ചമ്മിണി പറഞ്ഞു.ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി വാങ്ങണമായിരുന്നു.ആളുകള്‍ സേവന സന്നദ്ധരായി മുന്നോട്ട് വരുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പില്ല.പക്ഷേ ഇക്കാര്യം ജയസൂര്യക്ക് കോര്‍പ്പറേഷനോട് ആലോചിച്ചിട്ട് ചെയ്യാമായിരുന്നുവെന്ന് ഡെപ്യൂട്ടി മേയറും വ്യക്തമാക്കി. മേയറെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും രംഗത്തെത്തി.എന്നാല്‍ സംഭവത്തേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ജയസൂര്യ പറഞ്ഞു.
Comments