തന്റെ പേര് ചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും പേരില്‍ കഥകള്‍ മെനയുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. സരിത ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം ഉള്ളത്.തന്നെ കോടതികളില്‍ നിന്നുംകോടതികളിലേക്ക് കൊണ്ടുപോയി ഒരു പ്രദര്‍ശന വസ്തുവാക്കുകയാണെന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിച്ച് തന്നെ പ്രദര്‍ശന വസ്തുവാക്കുന്നത് ഒഴിവാക്കണമെന്നും പരാതിയില്‍ പറയുന്നു.കോണ്‍ഗ്രസിനെ കുടുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സരിത നാല് പേജുള്ള പരാതിയില്‍ പറയുന്നു.എന്റെ പേര് ചേര്‍ത്ത് ചില മാധ്യമങ്ങള്‍ മെനയുന്ന വാര്‍ത്തകള്‍ കെട്ടി ചമച്ചതാണ്.കോടതികളില്‍ നിന്നും എന്റെ പേരില്‍ അന്വേഷണം പൂര്‍ത്തിയായെങ്കില്‍ ജാമ്യം നല്‍കണം. എന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് വാര്‍ത്ത നല്‍കിയ പത്രത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ അനുവദിക്കണമെന്നും സരിത പരാതിയില്‍ പറയുന്നു.
Comments