എസ്.എന്‍.സി ലാവ്ലിന് കേസില്‍ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സി.ബി.ഐ.കോണ്‍ഗ്രസ്സ് നേതാവ് ജി.കാര്ത്തികേയന് ലാവ്ലിന് ഇടപാടില്‍ ബന്ധമില്ലെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.കുറ്റപത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന പിണറായിയുടെ ഹര്‍ജിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്.പിണറായി കാനഡ സന്ദര്‍ശിച്ചത് സാങ്കേതിക വിദഗ്ദരില്ലാതെയാണ്. ആശുപത്രിയുമായി കരാര്‍ വേണമെന്ന കത്ത് പിണറായി അവഗണിച്ചതായും സി.ബി.ഐ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
Comments