You are Here : Home / എഴുത്തുപുര

മന്ത്രിസഭാ പുന: സംഘടന: പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, July 31, 2013 09:32 hrs UTC

മന്ത്രിസഭാ പുന: സംഘടനയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പുന: സംഘടനയുമായി ബന്ധപ്പെട്ട് ആരെയും ഒഴിവാക്കിയിട്ടില്ല.ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ ഉണ്ടാകും.ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നു.ആദ്യം എം.പി വീരേന്ദ്രകുമാറുമായും പിന്നീട് കെ.എം മാണി, അനൂപ് ജേക്കബ് എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ജെ.എസ്.എസുമായും മറ്റ് ഘടകക്ഷികളുമായും ഉടന്‍ ചര്‍ച്ചയുണ്ടാകും.ക്യാബിനറ്റ് തീരുമാനങ്ങള്‍ വ്യക്തമാക്കി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.