തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ മന്ത്രിമാരും എം.എല്‍.എമാരുമടക്കം നിരവധി പേര്‍ രാജിവച്ചു.സംസ്ഥാന രൂപവത്കരണത്തിന് ഒരു തീയതി
പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കാന്‍ സമരസമിതി തീരുമാനിച്ചു.തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ബന്ദ് ആരംഭിക്കും. ടി.ആര്‍.എസ്.
നേതാവ് കെ. ചന്ദ്രശേഖര റാവുവാണ് സമരസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.കഴിഞ്ഞ ദിവസം ഗുണ്ടൂര്‍ മണ്ഡലത്തിലെ എം.പി രായപതി സാംബശിവ റാവു
രാജി പ്രഖ്യാപിച്ചിരുന്നു.
Comments