സോളാര്‍ കേസ് അട്ടിമറിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹൈകോടതിയെ സമീപിക്കും.കേസുമായി മുന്നോട്ട് പോകാന്‍ സി.പി.എം വി.എസിന് അനുമതി നല്‍കി.സോളാര്‍ കേസിലെ അന്വേഷണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയും സരിതയുടെ മൊഴി അട്ടിമറിച്ചതും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കുന്നത്. ശ്രീധരന്‍നായരുടെ മൊഴിയില്‍ തുടരന്വേഷണം നടക്കുന്നില്ലെന്നും, മുഖ്യമന്ത്രി അടക്കമുള്ളവരെ അന്വേഷണസംഘം സംരക്ഷിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കും. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നടപടിയും വി.എസ് ചോദ്യം ചെയ്യും.
Comments