സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ 12 ദിവസം നീണ്ടുനിന്ന രാപ്പകല്‍ സമരം അവസാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണം എന്നാവശയപ്പെട്ടായിരുന്നു സമരം. എന്നാല്‍ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാത്തതിനെതുടര്ന്നു എല്‍ഡിഎഫ് സമരത്തിന്റെ രൂപം മാറ്റി. അനിശ്ചിതകാല സെക്രട്ടേറിയേറ്റ് ഉപരോധം നടത്താനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ രാപ്പകല്‍ സമരം 12 ദിവസം പൂര്‍ത്തിയാക്കിയാണ് അവസാനിക്കുന്നത്. സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്ന സമാപനം ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന് ഉദ്ഘാടനം ചെയ്തു.
Comments